NEWS UPDATE

6/recent/ticker-posts

തൊട്ടിലില്‍ ഉറക്കിക്കിടത്തിയ കുഞ്ഞ് മുറ്റത്തിറങ്ങി; മീന്‍കുളത്തില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

കൊല്ലം: മീന്‍ വളര്‍ത്താനായി വീട്ടു മുറ്റത്തുണ്ടാക്കിയ കുളത്തില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കൊല്ലം അഞ്ചലില്‍ പനച്ചവിള സ്വദേശിയായ വിഷ്ണുവിന്‍റെയും ശ്രുതിയുടെയും മകനായ ഒരു വയസുകാരന്‍ ശ്രേയേഷ് ആണ് മീന്‍ കുളത്തില്‍ മുങ്ങി മരിച്ചത്. തൊട്ടിലില്‍ ഉറങ്ങാന്‍ കിടത്തിയ കുഞ്ഞ് വീട്ടുകാരറിയാതെ മുറ്റത്തിറങ്ങിയപ്പോഴായിരുന്നു അപകടം.[www.malabarflash.com]

അലങ്കാര മല്‍സ്യങ്ങളെ വളര്‍ത്താനായി വീട്ടുമുറ്റത്ത് വിഷ്ണു നിര്‍മിച്ചതാണ് കുളം. ഉച്ചയ്ക്ക് വീടിനുളളില്‍ ഒരു വയസുകാരന്‍ മകന്‍ ശ്രേയേഷിനെ തൊട്ടിലില്‍ അമ്മ ശുത്രി ഉറങ്ങാന്‍ കിടത്തിയിരുന്നു. കുഞ്ഞ് ഉറങ്ങിയ ശേഷം ഭര്‍ത്താവിന് ആഹാരം കൊടുക്കാനായി മുറിയില്‍ നിന്ന് പുറത്തു പോയി

ഈ സമയം ഉറക്കമുണര്‍ന്ന കുഞ്ഞ് മുറ്റത്ത് ഇറങ്ങിയപ്പോള്‍ കാല്‍ വഴുതി കുളത്തില്‍ വീണതാകാമെന്നാണ് അനുമാനം. കുഞ്ഞിനെ തൊട്ടിലില്‍ കാണാതായതോടെ മുത്തശി ജലജ അന്വേഷിച്ചപ്പോഴാണ് കുളത്തില്‍ മുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിഞ്ചു ജീവന്‍ രക്ഷിക്കാനായില്ല.

Post a Comment

0 Comments