NEWS UPDATE

6/recent/ticker-posts

വീട്ടുജോലിക്കാരിയെ മർദ്ദിച്ചുകൊന്ന കേസിൽ ഇന്ത്യൻ വംശജയ്ക്ക് സിങ്കപ്പൂരിൽ 30 വർഷത്തെ ജയിൽ ശിക്ഷ

സിങ്കപ്പൂർ: ഇന്ത്യൻ വംശജയായ 41കാരിയെ ജയിലിലടച്ച് സിങ്കപ്പൂർ കോടതി. തന്റെ വീട്ടിൽ ജോലി ചെയ്ത സ്ത്രീയെ ക്രൂരമായി ഉപദ്രവിച്ചുകൊന്ന കേസിലാണ് ഇന്ത്യൻ വംശജയും സിങ്കപ്പൂർ പൗരത്വവുമുള്ള ​ഗായത്രി മുരു​ഗയ്യന് ജയിൽ ശിക്ഷ വിധിച്ചത്. 28 വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. 30 വർഷത്തെ ജയിൽ ശിക്ഷയാണ് ​ഗായത്രിക്ക് സിങ്കപ്പൂർ കോടതി വിധിച്ചിരിക്കുന്നത്.[www.malabarflash.com]


2016 ജൂലൈയിൽ ആണ് 24കാരിയായ മ്യാൻമാർ സ്വദേശി പ്യാങ് ങ്കെയ്യ ഡോൺ കൊല്ലപ്പെട്ടത്. 2015 മെയ് മുതൽ 14 മാസമാണ് ഇവ‍ർ ​ഗായത്രിയുടെ വീട്ടിൽ ജോലി ചെയ്തത്. ചൂല്, ഇരുമ്പ് ​ദണ്ഡ് അടക്കമുള്ള വസ്തുക്കൾ ഉപയോ​ഗിച്ച് ​ഗായത്രി പ്യാങിനെ മ‍ർദ്ദിച്ചിരുന്നു.

മുടി പിടിച്ച് വലിക്കുകയും ഒരു ഘട്ടത്തിൽ ഇരുമ്പ് ദണ്ഡുകൊണ്ട് കൈ പൊള്ളിക്കുകയും ചെയ്തിരുന്നു. എങ്ങനെയാണ് കൊല്ലപ്പെട്ട പ്യാങ് ക്രൂരമർ​ദ്ദനം ഏറ്റുവാങ്ങിയതെന്നത് ഞെട്ടിക്കുന്നതാണെന്ന് വിധി പ്രസ്താവിക്കുന്നതിനിടയിൽ ജഡ്ജി സീ കീ ഊൻ പറഞ്ഞു. ​ഗായത്രിയുടെ ഭർത്താവിനും അമ്മയ്ക്കുമെതിരെയും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Post a Comment

0 Comments