Top News

മക്കയിൽ മലയാളി നഴ്സിൻറെ ആത്മഹത്യ; സ്ത്രീധന പീഡനം കാരണമെന്ന് കുടുംബം, പോലീസില്‍ പരാതി നല്‍കി

കൊല്ലം: മക്കയിൽ മലയാളി നഴ്സ് ജീവനൊടുക്കിയത് സ്ത്രീധന പീഡനം മൂലമാണെന്ന് കുടുംബം. കഴിഞ്ഞ ദിവസമാണ് സൗദി അറേബ്യയിലെ താമസ സ്ഥലത്ത് കൊല്ലം അഞ്ചല്‍ സ്വദേശിനി മുഹ്‌സിനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]

ഭർത്താവിനെ വീഡിയോ കോൾ വിളിച്ചു കൊണ്ട് മുഹ്സിന ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് കുടുംബം ആരോപിക്കുന്നത്.

മുഹ്സിനയുടെ ഭര്‍ത്താവ് സമീര്‍ റിയാദിലാണ്. മൂന്ന് വയസുള്ള ഒരു കുട്ടിയുണ്ട്. വിവരമറിഞ്ഞു സമീര്‍ മക്കയിലെത്തിയിരുന്നു. സംഭവത്തില്‍ ഭർത്താവ് സമീറിനെതിരെ യുവതിയുടെ കുടുംബം പുനലൂർ ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്.

Post a Comment

Previous Post Next Post