ഈ മാസം ഒന്‍പതിനാണ് യൂസുഫ് പോലീസില്‍ പരാതി നല്‍കിയത്. ജമ്മു കാശ്മീരിലെ കത്‌വയിലും യുപിയിലെ ഉന്നാവോയിലും അതിക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ കുടുംബത്തിന്റെ പേരില്‍ പിരിച്ച ഫണ്ട് യൂത്ത് ലീഗ് നേതാക്കള്‍ വകമാറ്റിയെന്ന് ആരോപിച്ച് യൂസുഫ് പടനിലം നേരത്തെ മാധ്യമങ്ങളെ കണ്ടിരുന്നു.
പള്ളികളില്‍ നിന്നും പ്രവാസികളില്‍ നിന്നും പിരിച്ചെടുത്ത ലക്ഷങ്ങള്‍ കുടുംബത്തിന് നല്‍കിയില്ലെന്നായിരുന്നു ആരോപണം. യൂത്ത് ലീഗ് നേതാക്കളായ സി കെ സുബൈറിനും പി കെ ഫിറോസിനും തിരിമറിയില്‍ പങ്കുണ്ടെന്നും. നേതാക്കളെ സമീപിച്ചെങ്കിലും കണക്കുകള്‍ അവര്‍ വെളിപ്പെടുത്തിയില്ലെന്നും നേരത്തെ യൂസുഫ് ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണം നിഷേധിച്ച് യൂത്ത് ലീഗ് നേതൃത്വം പിന്നീട് രംഗത്ത് വന്നിരുന്നു.
0 Comments