കാഞ്ഞങ്ങാട് : സമസ്ത വൈസ് പ്രസിഡൻ്റും, നിരവധി മുസ്ലിം ജമാഅത്തുകളുടെ ഖാളിയുമായ പാണക്കാട് ഹൈദരലി തങ്ങൾ, ക്വട്ടേഷൻ ടീമായി പ്രവർത്തിക്കുന്ന മുസ്ലീ ലീഗിൻ്റെ പ്രസിഡൻ്റ് സ്ഥാനത്തും, സമുദായ നേതൃസ്ഥാനത്തും ഒരേ സമയത്ത് തന്നെ തുടർന്ന് പോരുന്നത് ലജ്ജാകരമാണെന്ന് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് അഡ്വക്കറ്റ് ഷെമീർ പയ്യനങ്ങാടി.[www.malabarflash.com]
സമുദായ സ്നേഹം ലവലേശം ബാക്കിയുണ്ടെങ്കിൽ പാണക്കാട് തങ്ങൾ ലീഗ് നേതൃസ്ഥാനമൊഴിയണമെന്നും, കോണിക്ക് വോട്ട് ചെയ്താൽ സ്വർഗ്ഗം കിട്ടുമെന്ന് പറഞ്ഞ് സമുദായത്തെ പറ്റിക്കാൻ ഇനിയാവില്ലെന്നും ലീഗിൻ്റെ പേരിൽ നിന്നും മുസ്ലിം എന്ന നാമം എടുത്തുകളയണമെന്നും അദ്ദേഹം പറഞ്ഞു.
കാഞ്ഞങ്ങാട്, നീലേശ്വരം മുൻസിപ്പാലിറ്റികളിലും വിവിധ പഞ്ചായത്തുകളിലും തെരഞ്ഞെടുപ്പിൽ വിജയികളായ ഐഎൻഎൽ പ്രതിനിധികൾക്ക് പടന്നക്കാട് ശാഖാ ഐഎൻഎൽ കമ്മിറ്റി നൽകിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Post a Comment