NEWS UPDATE

6/recent/ticker-posts

കള്ളവോട്ട് തടഞ്ഞ പ്രിസൈഡിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയ എം.എല്‍.എക്കെതിരെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിനെതിരെയും കേസെടുക്കണം: കോണ്‍ഗ്രസ്സ്‌

ചട്ടഞ്ചാൽ: സി.പി.എം കള്ളവോട്ട് തടഞ്ഞ പ്രിസൈഡിംഗ് ഓഫീസറെ മര്യാദയ്ക്ക് പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ കാലുവെട്ടുമെന്നും, പുറത്ത് കടക്കാൻ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തിയ ഉദുമ എം.എൽ.എ.,കെ.കുഞ്ഞിരാമനെതിരെയും, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠനെതിരെയും തിരഞ്ഞടുപ്പ് ലംഘനത്തിനെതിരെ കേസ് റജിസ്ട്രർ ചെയ്യണമെന്ന് ഉദുമ നിയോജക മണ്ഡലം കോൺഗ്രസ്സ് നേതൃത്വ യോഗം ആവശ്യപ്പെട്ടു.[www.malabarflash.com]

പള്ളിക്കര പഞ്ചായത്തിലെ ആലക്കോട് ബൂത്തിലാണ് കേരളത്തിലെ ജനാധിപത്യ തിരഞ്ഞെടുപ്പു പ്രകൃയയെ കളങ്കപ്പെടുത്തിയ സംഭവം അരങ്ങേറിയത്. എം.എൽ.എ വോട്ടറായ ബൂത്താണിത്. പടന്നക്കാട് കാർഷിക സർവകലാ ശാലയിലെ ഇടതുപക്ഷ അനുകൂല സംഘടനയിലെ ജീവനക്കാരനായ ഡോ: കെ.എം. ശ്രീകുമാറാണ് തിരഞ്ഞടുപ്പ് കമ്മീഷന് പരാതി നൽകിയത്. 

ബൂത്തിലെ ദുരനുഭവം ഡോ: ശ്രീകുമാർ ഫെയ്സ് ബുക്കിൽ വിശദമായി പ്രതിപാദിച്ചതിനാൽ വരുന്ന നിയമസഭാ തെരെഞ്ഞടുപ്പിൽ ഇത്തരം ബൂത്തുകളിൽ യഥാർത്ഥ വോട്ടർമാർക്ക് വോട്ട് ചെയ്യാനും കള്ളവോട്ട് തടയാനും നടപടിയെടുക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.രതികുമാർ ആവശ്യപ്പെട്ടു. 

ഉദുമ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് സി.രാജൻ പെരിയ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നിൽ മുഖ്യ പ്രഭാഷണം നടത്തി, കെ. പി. സി.സി.സെക്രട്ടറി കെ. നീലകണ്ഠൻ, ബാലകൃഷ്ണൻ പെരിയ, കെ.പി.സി.സി എക്സിക്യൂട്ടീവ് മെമ്പർ കെ.വി.ഗംഗാധരൻ, ഡി സി സി ജനറൽ സെക്രട്ടറിമാരായ വി.ആർ വിദ്യാസാഗർ, എം.കുഞ്ഞമ്പു നമ്പ്യാർ, ഗീതാകൃഷ്ണൻ, ധന്യാ സുരേഷ്, യൂത്ത് കോൺഗ്രസ്സ് പാർലിമെന്റ് മണ്ഡലം മുൻ പ്രസിഡണ്ട് സാജിദ് മൗവ്വൽ എന്നിവർ സംസാരിച്ചു. മുളിയാർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.ബലരാമൻ നമ്പ്യാർ സ്വാഗതവും, ഉദുമ ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി സുകുമാരൻ പൂച്ചക്കാട് നന്ദിയും പറഞ്ഞു.

മണ്ഡലം പ്രസിഡണ്ടുമാരായ കൃഷ്ണൻ ചട്ടഞ്ചാൽ, ടി.രാമകൃഷ്ണൻ, എം.പി.എം.ഷാഫി, ബി.ബാലകൃഷ്ണൻ, കുഞ്ഞികൃഷ്ണൻ മാടക്കല്ല്, സി. അശോകൻ മാസ്റ്റർ, സാബു അബ്രാഹാം തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

Post a Comment

0 Comments