NEWS UPDATE

6/recent/ticker-posts

ഉദുമ സ്വദേശി സൗത്ത് ആഫ്രിക്കയില്‍ മരിച്ചു

ഉദുമ: ഉദുമ പടിഞ്ഞാര്‍ അംബിക നഗര്‍ സനോജ് നിവാസിലെ ടി. വി.പദ്മനാഭന്‍ (55) ദക്ഷിണാഫ്രിക്കയില്‍ മരണപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.[www.malabarflash.com]

ദക്ഷിണാഫ്രിക്കയിലെ റോട്ടന്‍ബര്‍ഗില്‍ ബിസിനസ് നടത്തിവരികയായിരുന്നു. ഉദുമ പടിഞ്ഞാര്‍ അംബിക നഗറിലെ വെള്ളച്ചിയുടെയും പരേതനായ കപ്പല്‍ ജീവനക്കാരന്‍ കൃഷ്ണന്റെയും മകനാണ്.

ഭാര്യ: മനീഷ, മക്കള്‍ : സനിമ, നിമിഷ, സനോജ്.
മരുമകന്‍: ശ്രീകാന്ത് (പനയാല്‍)
സഹോദരങ്ങള്‍: പുഷ്പലത(കൂട്ടക്കനി), മോഹിനി(ചെറുവത്തൂര്‍), പരേതനായ സുരേഷ്.

Post a Comment

0 Comments