പുതിയ റിപ്പോര്‍ട്ട് പ്രകാരം i20 ഹാച്ച്ബാക്കിന്റെ ബുക്കിംഗ് 25,000 കടന്നുവെന്നാണ് ബ്രാന്‍ഡ് അറിയിച്ചിരിക്കുന്നത്. മോഡല്‍ മാഗ്‌ന, സ്പോര്‍ട്സ്, ആസ്ത, ആസ്ത (O) എന്നീ നാല് വേരിയന്റുകളും മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളുമാണ് കമ്പനി മോഡലിൽ വാഗ്ദാനം ചെയ്യുന്നത്.
1.2 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ T-GDi ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ CRDi ഡീസല്‍ എന്നിവയാണ് 2020 ഹ്യുണ്ടായി i20 പ്രീമിയം ഹാച്ച്ബാക്കിലെ എഞ്ചിന്‍ ഓപ്ഷനുകള്‍. ഇതില്‍ യഥാക്രമം അഞ്ച് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് iMT അല്ലെങ്കില്‍ ഏഴ് സ്പീഡ് DCT, ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുകള്‍ ഉള്‍പ്പെടുന്നു. എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്‍, പ്രൊജക്ടര്‍ ഫോഗ് ലാമ്പുകള്‍, നവീകരിച്ച ഡിസൈന്‍, R16 ഡയമണ്ട് കട്ട് അലോയ് വീലുകള്‍, പുതിയ ഫ്രണ്ട് ഗ്രില്‍ എന്നിവ i20-യുടെ മുന്നിലെ സവിശേഷതകളാണ്. പിന്‍ഭാഗത്തെ മനോഹരമാക്കുന്നത് നേര്‍ത്ത ക്രോം റിഫ്‌ലക്ടര്‍ സ്ട്രിപ്പുമായി ബന്ധിപ്പിച്ചിരിക്കുന്ന പുതിയ Z ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലൈറ്റുകളാണ്. ഫ്യൂച്ചറിസ്റ്റ് അപ്പീല്‍ തന്നെയാണ് ഏവരേയും വാഹനത്തിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം.
ര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മൗണ്ടഡ് കണ്‍ട്രോളുകളുള്ള ഒരു പുതിയ സ്റ്റിയറിംഗ് വീല്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവ പിന്തുണയ്ക്കുന്ന 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഹ്യുണ്ടായി ബ്ലൂ ലിങ്ക് കണക്റ്റഡ് സാങ്കേതികവിദ്യ എന്നിവയെല്ലാം അകത്തളത്തെ സവിശേഷതകളിൽ പെടുന്നു. കൂടാതെ വയര്‍ലെസ് ചാര്‍ജിംഗ്, പ്രീമിയം സോഫ്റ്റ്-ടച്ച് മെറ്റീരിയല്‍, സീറ്റുകള്‍ക്കായുള്ള പ്രീമിയം അപ്‌ഹോള്‍സ്റ്ററി, ആംബിയന്റ് ലൈറ്റിംഗ്, മറ്റ് ലൈഫ്‌സ്‌റ്റൈല്‍ സുഖസൗകര്യങ്ങളും കൊറിയന്‍ ബ്രാന്‍ഡ് 2020 മോഡലിന്റെ ക്യാബിനില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
ആറ് മോണോ ടോണ്‍ രണ്ട് ഡ്യുവല്‍-ടോണ്‍ എന്നിങ്ങനെ മൊത്തം എട്ട് കളര്‍ ഓപ്ഷനുകളില്‍ അണിഞ്ഞൊരുങ്ങിയാണ് പുതുമോഡല്‍ വിപണിയിലേക്ക് എത്തുന്നത്. ടൈറ്റന്‍ ഗ്രേ, ഫിയറി റെഡ്, സ്റ്റാര്‍റി നൈറ്റ്, മെറ്റാലിക് കോപ്പര്‍ എന്നിവ സിംഗിള്‍, പോളാര്‍ വൈറ്റ്, ടൈഫൂണ്‍ സില്‍വര്‍ എന്നിവ സിംഗിള്‍ മോണോ ടോണില്‍ ഉള്‍പ്പെടുമ്പോള്‍ പോളാര്‍ വൈറ്റ് / ബ്ലാക്ക്, ഫിയറി റെഡ് / ബ്ലാക്ക് എന്നിവ ഡ്യുവല്‍ ടോണ്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. 6.80 ലക്ഷം രൂപയാണ് പ്രാരംഭ പതിപ്പിന്റെ എക്‌സ്‌ഷോറും വില. ഏറ്റവും ഉയര്‍ന്ന പതിപ്പിന് 11.17 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

0 Comments