Top News

ബേക്കലിൽ ഏഴാം തരം വിദ്യാർഥിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഉദുമ: ഏഴാം തരം വിദ്യാർഥിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബേക്കൽ ചിറമ്മൽ ഗുരുകൃപയിലെ അശ്വതിയുടെയും പ്രവാസിയായ പ്രസാദിന്റെയും മകൻ വിഘ്നേഷ് (12) ആണ് മരിച്ചത്.[www.malabarflash.com] 


കോട്ടിക്കുളം ഗവ.ഫിഷറീസ് യു.പി.സ്കൂൾ ഏഴാം തരം വിദ്യാർഥിയാണ്.
കഴിഞ്ഞ കുറച്ചു ദിവസമായി കുട്ടി കാസർകോട്ടെ അച്ഛൻ വീട്ടിലായിരുന്നു.
മൂന്ന് ദിവസം മുൻപാണ് ചിറമ്മലിലെ വീട്ടിലെത്തിയത്. ചൊവ്വാഴ്ച വീണ്ടും കാസർകോട്ടേക്ക് പോകണ മെന്ന് കുട്ടി ശാഠ്യം പിടിച്ചു.

കോവിഡ് കാലമായതിനാൽ അച്ഛൻ വന്ന ശേഷം പോയാൽ മതിയെന്ന് അമ്മ
ഉപദേശിച്ചു. ഇതേ തുടർന്ന് കൂട്ടി മുറിക്കുള്ളിൽ കയറി കതകും ജനലുകളും അടച്ചു. സമയം ഏറെ കഴിഞ്ഞ് കതക് തുറക്കാത്തതിനെ തുടർന്ന് അടുത്ത വീട്ടിലെ യുവാവ് ചവുട്ടി തുറന്നപ്പോൾ ഫാനിൽ ചുരിദാറിന്‍റെ ഷാൾ ഉപയോഗിച്ച് തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഷാൾ 
അറുത്തെടുത്ത് ഉദുമയിലെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

കാസർകോട് ജനറൽ ആശുപത്രിയിൽ നടത്തിയ ട്രൂ നാറ്റ് പരിശോധനയിൽ
കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ തുടർന്ന് ഇൻക്വസ്റ്റിന് മുൻപ് ആർ.ടി.പി.സി.ആർ. പരിശോധന കൂടി വേണ്ടി വരുമെന്ന് ബേക്കൽ എസ്.ഐ. പി. അജിത് കുമാർ പറഞ്ഞു.

വിദേശത്തുള്ള പ്രസാദ് വിവര മറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
സഹോദരങ്ങൾ: ദേവിക, പഞ്ചമി. (ഇരുവരും വിദ്യാർഥിനികൾ )

Post a Comment

Previous Post Next Post