NEWS UPDATE

6/recent/ticker-posts

ഉദുമയിലെ പീപ്പിള്‍സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ അണുനശീകരണത്തിനിറങ്ങി അധികാരികള്‍ക്ക് പിന്തുണയേകി

ഉദുമ: കൊറോണ പ്രതിരോധ പ്രവര്‍ത്തത്തിന്റെ ഭാഗമായി ഉദുമ പീപ്പിള്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഉദുമയില്‍ അണുനാശികരണം നടത്തി. ബേക്കല്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ പി. അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]

ബസ് കാത്തിരുപ്പു കേന്ദ്രങ്ങള്‍, കടവരാന്തകള്‍ ഓട്ടോ ടാക്‌സി സ്റ്റാന്റുകള്‍, മത്സ്യ മാര്‍ക്കറ്റ്, റേഷന്‍ കടകള്‍, ബേങ്കുകള്‍, കെ എസ് ഇ ബി ഓഫീസ് പരിസരം എന്നിവിടങ്ങളിലാാണ് അണുനാശിനി തളിച്ചത്.

ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നാണ് ഇതിനാവശ്യമായ മരുന്നുകള്‍ ലഭ്യമാക്കിയത്. ക്ലബ് പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍, സെക്രട്ടറി രവി വലിയവളപ്പ്, സതീഷ് ഉദുമ, രതീഷ് കണ്ണികളങ്ങര, രാമദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അണുനാശിനി തളിച്ചത്.

Post a Comment

0 Comments