NEWS UPDATE

6/recent/ticker-posts

നടി രമ്യാകൃഷ്​ണന്റെ കാറിൽനിന്ന്​ മദ്യം പിടികൂടി

ചെന്നൈ: സിനിമ നടി രമ്യാകൃഷ്​ണ​ൻ സഞ്ചരിച്ചിരുന്ന കാറിൽനിന്ന്​ അനധികൃതമായി സൂക്ഷിച്ച മദ്യക്കുപ്പികൾ കണ്ടെടുത്തു.[www.malabarflash.com] 

കഴിഞ്ഞ ദിവസം രാത്രി രമ്യാകൃഷ്​ണൻ, സഹോദരി വിനയാകൃഷ്​ണൻ എന്നിവർ യാത്ര ചെയ്​ത ഇന്നോവ കാർ ഈസ്​റ്റ്​ കടൽക്കര റോഡിൽ മുട്ടുക്കാട് ചെക്​പോസ്​റ്റിൽ കാനത്തൂർ പോലീസ്​ പരിശോധന നടത്തിയപ്പോഴാണ്​ 96 ബിയർ കുപ്പികൾ, എട്ട്​ കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യം എന്നിവ കണ്ടെടുത്തത്​. 

ഇതുമായി ബന്ധപ്പെട്ട്​ ഡ്രൈവർ ​ചെന്നൈ അഭിരാമപുരം ശെൽവകുമാറിനെ അറസ്​റ്റ്​ ചെയ്​ത്​ ജാമ്യത്തിൽ വിട്ടു.

Post a Comment

0 Comments