NEWS UPDATE

6/recent/ticker-posts

ജോലി കഴിഞ്ഞ് മടങ്ങിയ ചുമട്ടുതൊഴിലാളിയെ അയൽവാസി കല്ലെറിഞ്ഞ് കൊലപ്പെടുത്തി

കോട്ടയം: ജോലി കഴിഞ്ഞ് മടങ്ങിയ ചുമട്ടുതൊഴിലാളിയെ കല്ലെറിഞ്ഞ് അയൽവാസി​ കൊലപ്പെടുത്തി. ചെളിക്കുഴി കോട്ടപ്പറമ്പിൽ ജേക്കബ് ജോർജ് (53- സാബു) ആണ് മരിച്ചത്. സംഭവത്തിൽ പ്രതി അയൽവാസിയായ പുത്തൻ പുരയ്ക്കൽ അഭിലാഷിനെ (ബിജു - 37) പോലീസ്​ പിടികൂടി.[www.malabarflash.com]   

ശനിയാഴ്​ച വൈകീട്ട് 6.30ന് ചെളിക്കുഴി ലക്ഷംവീട് കോളനിക്ക് സമീപമാണ് സംഭവം. ടൗണിലെ ചുമട്ടുതൊഴിലാളിയായ സാബു വീട്ടിലേക്ക് വരുന്ന വഴി ബിജു കല്ലെറിഞ്ഞ്​ വീഴ്​ത്തി നെഞ്ചിൽ വലിയ പാറക്കല്ല് എടുത്തിട്ടശേഷം​ ഓടിമറയുകയായിരുന്നു.

സാബുവിനെ മെഡിക്കൽ ട്രസ്​റ്റ്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബിജു ലഹരിക്ക് അടിമയാണെന്നും നാട്ടുകാർക്കുനേരെ മുമ്പും ആക്രമണം നടത്തിയിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.

ഭാര്യ: ബിന്ദു. മക്കൾ: അലീന, അനുമോൾ. മൃതദേഹം മെഡിക്കൽ ട്രസ്​റ്റ്​ ആശുപത്രി മോർച്ചറിയിൽ.

Post a Comment

0 Comments