NEWS UPDATE

6/recent/ticker-posts

Header Ads Widget

ads header

തീപ്പൊള്ളലേറ്റ കുട്ടികളുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കും

തിരുവനന്തപുരം: കാസറകോട് ചെര്‍ക്കള നെല്ലിക്കട്ടയില്‍ തീപ്പൊള്ളലേറ്റ കുട്ടികളുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു.[www.malabarflash.com] 

കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെയാണ് ചികിത്സാ ചെലവ് വഹിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം കാസറകോട് നെല്ലിക്കട്ടയില്‍ താമസിക്കുന്ന എ പി താജുദ്ദീന്‍ നിസാമി- ത്വയ്യിബ ദമ്പതികളുടെ അഞ്ച് മക്കളില്‍ 13, 10, 8 വയസുകളുള്ള മൂന്ന് കുട്ടികള്‍ക്കാണ് ഗുരുതരമായി തീ പൊള്ളലേറ്റത്. അതില്‍ 90 ശതമാനം പൊള്ളലേറ്റ 8 വയസുള്ള പെണ്‍കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു. 

ഏഴാം ക്ലാസിലേയും നാലാം ക്ലാസിലേയും വിദ്യാര്‍ത്ഥികളാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരനും ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

Post a Comment

0 Comments