NEWS UPDATE

6/recent/ticker-posts

കോവി​ഡ്​ ഭീതി: ദുബൈയിൽ കൊല്ലം സ്വദേശി കെട്ടിടത്തിൽനിന്ന്​ ചാടി മരിച്ചു

ദുബൈ: കോവിഡിനെച്ചൊല്ലിയുള്ള മാനസിക സമ്മർദങ്ങളെ തുടർന്ന്​ കൊല്ലം സ്വദേശി കെട്ടിടത്തിൽനിന്ന്​ ചാടി മരിച്ചു. കൊല്ലം പ്രാക്കുളം മായാവിലാസിൽ അശോകൻ (47) ആണ്​ ദുബൈയിൽ മരിച്ചത്​.[www.malabarflash.com]

 ജബൽ അലി വ്യവസായ മേഖലയിൽ ജോലി ചെയ്യുന്ന അശോകൻ അൾസർ ഉൾപ്പെടെയുള്ള അസുഖങ്ങൾക്ക്​ മരുന്നു കഴിച്ചു വരികയായിരുന്നു.

കോവിഡ്​ സംബന്ധിച്ച ആകുലതകൾ ഇദ്ദേഹത്തെ അലട്ടിയിരുന്നു. പരിശോധിക്കാനായി ആശുപത്രിയിലും പോയിരുന്നു. എന്നാൽ അസുഖം ബാധിച്ചിരുന്നതായി മെഡിക്കൽ രേഖകളിൽ പരാമർശമില്ലെന്ന്​ ജബൽ അലി പോലീസ്​ സ്​റ്റേഷൻ ഡയറക്​ടർ ​ബ്രിഗേഡിയർ ആദിൽ അൽ സുവൈദി പറഞ്ഞു.

നാട്ടിലേക്ക്​ എന്നാണ്​ മടങ്ങാൻ കഴിയുക എന്ന കാര്യം ഇദ്ദേഹം പലരോടും വിളിച്ചു തിരക്കിയിരുന്നു. എന്നാൽ ഉടനെയൊന്നും വിമാനം സർവീസ്​ ഉണ്ടാവില്ല എന്ന വിവരം ഏറെ വിഷമം സൃഷ്​ടിച്ചു. വെള്ളിയാഴ്​ച പുലർച്ചെയാണ്​ ഞരമ്പുകൾ മുറിച്ച ശേഷം ഇദ്ദേഹം കെട്ടിടത്തിൽ നിന്ന്​ ചാടിയത്​. മിനി ബസിനു മുകളിലേക്ക്​ വീണ ഇദ്ദേഹത്തെ പോലീസ്​ സംഘം ആബുലൻസിൽ റാഷിദ്​ ഹോസ്​പിറ്റലിൽ എത്തിച്ചെങ്കിലും പിന്നീട്​ മരണം സംഭവിച്ചു.

Post a Comment

0 Comments