ഉദുമ: എസ് വൈ എസ് സര്‍ക്കിള്‍ സാരഥിയും ജാമിഅ സഅദിയ്യ ജലാലിയ്യ ദിക്‌റ് ഹല്‍ഖ സ്ഥിരാംഗവുമായ ഉനൈസ് മാങ്ങാട്(37)അന്തരിച്ചു. മംഗലാപുരം ഫാദര്‍ മുള്ളര്‍ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം.[www.malabarflash.com]
അബ്ദുല്‍ ഖാദിർ - ജുവൈരിയ ദമ്പതികളുടെ മകനാണ്.
ഭാര്യ ഫാമിദ, മക്കള്‍: ഫാത്തിമ സിദ്‌റ തനീം, അഹമ്മദ് നസ തനീം, സഹോദരങ്ങള്‍: ഖയ്യൂം, ഖലീല്‍, നാസര്‍, നസീബ്, നവാസ്. തബ്ഷീറ.
നിര്യാണത്തില്‍ സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജനറല്‍ സെക്രട്ടറി എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി സിദ്ദീഖ് സഖാഫി ബായാര്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി മയ്യിത്ത് നിസ്‌കരിക്കാന്‍ അഭ്യര്‍ത്ഥിച്ചു.
0 Comments