ദേളി: കേരളത്തില്‍ ഇന്നു കാണുന്ന വിദ്യാഭ്യാസ സാമൂഹിക വികസനത്തില്‍ പ്രവാസി മലയാളികളുടെ സേവനം നിസ്തുലമാണേന്ന് സഅദിയ്യ സെക്രട്ടറി സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം പ്രസ്താവിച്ചു. സഅദിയ്യയുടെ വിവിധ വിദേശ കമ്മിറ്റി അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കുമായി സംഘടിപ്പിച്ച ഫാംകോണ്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഅദിയ്യ പോലുള്ള സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയവരാണ് പ്രവാസി പ്രവര്‍ത്തകര്‍.[www.malabarflash.com]
സയ്യിദ് ഇസ്മായില്‍ ഹാദി പാനൂര്‍ പ്രാര്‍ത്ഥന നടത്തി. കെ പി ഹുസൈന്‍ സഅദി കെ സി റോഡ് അധ്യക്ഷത വഹിച്ചു. കൂറ്റമ്പാറ അബ്ദുറഹ്‌മാന്‍ ദാരിമി, അഹ്‌മദ് ഷെറിന്‍ എന്നിവരും കുടുംബിനികള്‍ക്ക് അഫീഫ അമീനും ക്ലാസിന് നേതൃത്വം നല്‍കി.
അബ്ദുറഹ്‌മാന്‍ ഹാജി ബഹ്‌റൈന്‍, അമീര്‍ ഹസന്‍ കന്യപ്പാടി, അബ്ബാസ് ഹാജി കുഞ്ചാര്‍, യൂസഫ് സഅദി അയ്യങ്കേരി, ഹസന്‍ ഹാജി ചൊര്‍ക്കള, ഷാഫി പട്ടുവം, കെ എ മുഹമ്മദ് അഷ്‌റഫ് ഹാജി, അമീര്‍ ഹാജി പഴയങ്ങാടി ഖത്തര്‍, ഹമീദ് വടകര, മുഹമ്മദ് സഅദി, സി പി അഷ്‌റഫ് ചെരുമ്പ, ശിഹാബുദ്ദീന്‍ പരപ്പ, സുബൈര്‍ ഹാജി മട്ടന്നൂര്‍, അഷ്‌റഫ് പാലക്കോട് പ്രസംഗിച്ചു, മുഹമ്മദ് അഡൂര്‍, ഇസ്മായില്‍ സഅദി പാറപ്പള്ളി സ്വാഗതവും, അബ്ദുറഹ്‌മാന്‍ എരോല്‍ നന്ദിയും പറഞ്ഞു.
Post a Comment