NEWS UPDATE

6/recent/ticker-posts

വിവാഹ അഭ്യർഥന നിരസിച്ച അധ്യാപികയെ ക്ലാസ്സില്‍കയറി കുത്തിക്കൊന്നു

തഞ്ചാവൂർ: വിവാഹാഭ്യർഥന നിരസിച്ചതിന് അധ്യാപികയെ ക്ലാസിൽ കയറി കുത്തിക്കൊലപ്പെടുത്തി. തഞ്ചാവൂർ മല്ലിപ്പട്ടണം സ്വദേശി രമണിയാണ് കൊല്ലപ്പെട്ടത്. മല്ലിപ്പട്ടണം സ്വദേശി മഥൻ(30) ആണ് കൊലനടത്തിയതെന്ന് പോലീസ് അറിയിച്ചു. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.[www.malabarflash.com]

മല്ലിപ്പട്ടണത്തെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയാണ് രമണി. ക്ലാസെടുക്കുന്നതിനിടെ ക്ലാസിലേക്ക് കയറിവന്ന അക്രമി വിദ്യാർഥികളുടെ മുന്നിൽവെച്ച് രമണിയെ കുത്തുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണപ്പട്ടു.

വിവാഹാഭ്യർഥന നിരസിച്ചതിനാണ് കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. നാലുമാസം മുമ്പാണ് യുവതി സ്കൂളിൽ അധ്യാപികയായി ജോലിയിൽ പ്രവേശിക്കുന്നത്. ഈ നാലുമാസത്തിനിടെ നിരവധി തവണ മഥൻ രമണിയോട് പ്രണയാഭ്യർഥന നടത്തിയിരുന്നു. കൂട്ടുകാരുടെ ഒപ്പമെത്തി ഇവരെ ശല്യം ചെയ്യുന്നതും പതിവായിരുന്നു.

അതിനിടെ, മഥന്റെ കുടുംബം രമണിയുടെ വീട്ടിലെത്തി വിവാഹാലോചന നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ഈ ആലോചനയും ഇവർ നിരസിച്ചതിലുള്ള വൈരാ​ഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. അക്രമിയെ സ്കൂൾ അധികൃതരാണ് പിടിച്ചുവെച്ച് പോലീസിന് കൈമാറിയത്.

വിഷയത്തിൽ പ്രതികരിച്ച് തമിഴ്നാട് വിദ്യാഭ്യാസമന്ത്രി അൻബിൽ മഹേഷ് രം​ഗത്തെത്തി. 'അധ്യാപികമാർക്കെതിരായ അക്രമം വെച്ചുപൊറുപ്പിക്കാനാവില്ല. അക്രമിക്കെതിരേ കടുത്ത നിയമ നടപടിയുണ്ടാകും', മന്ത്രി എക്സിൽ കുറിച്ചു.

Post a Comment

0 Comments