NEWS UPDATE

6/recent/ticker-posts

മാതാപിതാക്കള്‍ സഹോദരന്റെ വീട്ടില്‍ ഏല്‍പ്പിച്ച കുഞ്ഞ് കിണറ്റില്‍ വീണു മരിച്ചു

തൃശൂര്‍: മാതാപിതാക്കള്‍ സഹോദരന്റെ വീട്ടില്‍ ഏല്‍പ്പിച്ച കുഞ്ഞ് കിണറ്റില്‍ വീണു മരിച്ചു. തൃശൂരിലെ മാന്ദാമംഗലത്താണു ദാരുണ സംഭവം. മയില്‍ക്കുറ്റിമുക്കു സ്വദേശി പള്ളത്തു കുഴിയില്‍ വീട്ടില്‍ അനീഷിന്റെയും അശ്വതിയുടെയും മകന്‍ ആദവ് (3) ആണ് മരിച്ചത്.[www.malabarflash.com]


തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് ഒരുമണിയോടെയാണ് സംഭവം. കുട്ടിയുടെ അച്ഛന്‍ അനീഷും, അമ്മ അശ്വതിയും വെട്ടുകാട് സര്‍ക്കാര്‍ ആശുപത്രിയില്‍ പോയിരിക്കുകയായിരുന്നു. സമീപത്തു തന്നെയുള്ള അനീഷിന്റെ സഹോദരന്റ വീട്ടില്‍ കുട്ടിയെ ഏല്‍പ്പിച്ചാണ് മാതാപിതാക്കള്‍ പോയത്.

അനീഷിന്റെ അമ്മയും സഹോദരഭാര്യയുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഇവരുടെ ശ്രദ്ധ തെറ്റിയപ്പോള്‍ കുട്ടി ആള്‍മറയില്ലാത്ത കിണറ്റില്‍ വീഴുകയായിരുന്നു എന്നാണു വിവരം. ഇവര്‍ ബഹളം വച്ചതിനെത്തുടര്‍ന്ന് നാട്ടുകാരെത്തി കുട്ടിയെ പുറത്തെത്തിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏക സഹോദരന്‍ അദ്വൈത്.

Post a Comment

0 Comments