Top News

വെള്ളത്തിന് പകരം ബബിൾ ടീ പതിവാക്കിയ യുവതിയുടെ വൃക്കയിൽ നിന്നും നീക്കം ചെയ്തത് 300 കല്ലുകൾ

വെള്ളത്തിന് പകരം ബബിൾ ടീ പതിവാക്കിയ യുവതിയുടെ കിഡ്നിയിൽ കണ്ടെത്തിയത് 300 കല്ലുകൾ. തായ്‌വാന്‍കാരി സിയാവോ യു എന്ന 20 കാരി ശുദ്ധജലം കുടിച്ച് മടുത്തപ്പോള്‍ ബബിൾ ടീ ശീലമാക്കിയതാണ് വിനയായത്.[www.malabarflash.com] 

ശക്തമായ വയറുവേദനയെ തുടർന്നാണ് യുവതി ഡോക്ടറുടെ സഹായം തേടിയത്. സ്കാനിങ്ങിൽ യുവതിയുടെ വലത് വൃക്ക വീർത്തതായി കണ്ടെത്തി. തുടര്‍ന്ന് വിശദമായി പരിശോധിച്ചപ്പോള്‍ 5 എംഎം മുതൽ 2 സെന്‍റീമീറ്റർ വരെ വലിപ്പമുള്ള നൂറോളം കല്ലുകള്‍ വൃക്കയിലുണ്ടെന്ന് വ്യക്തമായി. കല്ലുകള്‍ അടിഞ്ഞ് കൂടിയാണ് വലത് വൃക്കയ്ക്ക് വീക്കമുണ്ടായത്.

ഒടുവില്‍ ശസ്ത്രക്രിയയിലൂടെ കല്ലുകള്‍ പുറത്തെടുത്തപ്പോള്‍ ചെറുതും വലുതുമായി ഏതാണ്ട് 300 എണ്ണമാണ് നീക്കം ചെയ്തത്. രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് 300 ഓളം കല്ലുകള്‍ പുറത്തെടുത്തത്. ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ച സിയാവോ യുവിനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ശുദ്ധജലത്തിന്‍റെ ഉപയോഗം കുറയ്ക്കുകയും പകരം മറ്റ് ശീതളപാനീയങ്ങളെ വെള്ളത്തിനായി ആശ്രയിക്കുകയും ചെയ്തതാണ് വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടാന്‍ കാരണമായതെന്ന് സിയാവോ യുവിനെ പരിശോധിച്ച ഡോക്ടര്‍‌മാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യകതമാക്കുന്നു.

Post a Comment

Previous Post Next Post