കാഞ്ഞങ്ങാട്: കൊതുകിനെ കൊല്ലാന്‍ ഉപയോഗിക്കുന്ന കീടനാശിനി കഴിച്ച് ഒന്നര വയസുള്ള പെണ്‍കുഞ്ഞ് മരിച്ചു. ആറങ്ങാടി സ്വദേശി റംഷീദിന്റെയും കല്ലൂരാവി ബാവനഗറിലെ അന്‍ഷിഫയുടെയും മകള്‍ ജസയാണ് മരിച്ചത്.[www.malabarflash.com]
രണ്ട് ദിവസം മുന്‍പ് കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ ഓള്‍ ഔട്ട് കീടനാശിനി കഴിക്കുകയായിരുന്നു. അസ്വസ്ഥത കണ്ട വീട്ടുകാര്‍ അപ്പോള്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. വിഷാംശം അകത്തുചെന്നതോടെ ശ്വാസകോശത്തില്‍ അണുബാധയുണ്ടാവുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മരണം.
റംഷീദ് അന്‍ഷിഫ ദമ്പതികള്‍ക്ക് ഒരു നവജാതശിശു കൂടിയുണ്ട്.
Post a Comment