NEWS UPDATE

6/recent/ticker-posts

അധ്യാപകര്‍ക്ക് ക്ലസ്റ്റര്‍ പരിശീലനം; പത്തു ജില്ലകളിലെ സ്കൂളുകൾക്ക് വ്യാഴാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം നടക്കുന്ന ജില്ലകളിൽ ഒന്ന് മുതൽ 10 വരെ ഉള്ള ക്ലാസുകൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 9 ജില്ലകളിൽ പൂർണമായും ഒരു ജില്ലയിൽ ഭാഗികമായുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.[www.malabarflash.com]


തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറകോട് ജില്ലകളിലും പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി സബ് ജില്ലകളിലും അവധിയായിരിക്കും.

കോട്ടയം, കൊല്ലം, എറണാകുളം, വയനാട് എന്നിവിടങ്ങളില്‍ കലോത്സവം നടക്കുന്നതിനാല്‍ ജില്ലകളിലെ സ്കൂളുകൾക്ക് പ്രവൃത്തിദിനമായിരിക്കും.

കൊല്ലം, എറണാകുളം ജില്ലകളിൽ 28 നും, കോട്ടയത്ത് 29 നും, വയനാട് 24 നുമാണ് ക്ലസ്റ്റർ പരിശീലനം നടക്കുക.

എൽ.പി. വിഭാഗം അധ്യാപകസംഗമങ്ങൾ ഓരോ ക്ലാസ് അടിസ്ഥാനത്തിൽ ക്ലസ്റ്റർതലത്തിലാണ് നടക്കുക. യു.പി. വിഭാഗം അധ്യാപകസംഗമങ്ങൾ വിഷയാടിസ്ഥാനത്തിൽ ബി.ആർ.സി. തലത്തിലാണ് നടക്കുക. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം സംഗമങ്ങൾ വിദ്യാഭ്യാസജില്ലകൾ കേന്ദ്രീകരിച്ച് വിഷയാടിസ്ഥാനത്തിൽ നടക്കും. 

ക്ലസ്റ്റർ പരിശീലനങ്ങളിൽ സാധാരണ പ്രവർത്തനങ്ങൾക്ക് പുറമേ സീസ് മാതൃകാപരീക്ഷ നടത്തിയ വിഷയങ്ങളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പിന്നോട്ടുപോയ മേഖലകൾ കണ്ടെത്തുകയും കാരണം വിലയിരുത്തുകയും പരിഹാരപ്രവർത്തനങ്ങൾ ചർച്ചചെയ്യുകയും ചെയ്യും. രാവിലെ 9.30 മുതൽ 4.30 വരെയാണ് പരിശീലനം.

Post a Comment

0 Comments