താമരശേരി: താമരശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. മാവൂർ സ്വദേശി റഷീദയാണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ എട്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.[www.malabarflash.com]
രാത്രി 9.30യോടെ ചുരം രണ്ടാം വളവിന് താഴെയാണ് അപകടമുണ്ടായത്. കാറിന് മുകളില്‍ പന മറിഞ്ഞു വീണതാണ് രക്ഷാപ്രവര്‍ത്തനം വൈകാന്‍ കാരണമായത്. കാറിന്റെ ഡോറുകള്‍ തുറക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് മുക്കത്ത് നിന്നും കല്‍പ്പറ്റയില്‍ നിന്നും അഗ്‌നിശമന സേനയുടെ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പോലീസും ചുരം സംരക്ഷണ സന്നദ്ധ പ്രവര്‍ത്തകരും സ്ഥലത്തെത്തി.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മടങ്ങിയവരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റ രണ്ട് കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
0 Comments