NEWS UPDATE

6/recent/ticker-posts

പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

കാസര്‍കോട്: കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ മുങ്ങിയ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ചെമനാട് കൊമ്പനടുക്കത്തെ അബ്ദുല്‍ റസാഖ് ഖത്തറിന്റെയും ആബിദയുടേയും മകനും ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് മിസ്ബാഹി(15)ന്റെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയത്.[www.malabarflash.com]

തിങ്കളാഴ്ച  രാവിലെ ചന്ദ്രഗിരിപ്പുഴയിലെ കൊമ്പനടുക്കം കടവില്‍ മൂന്നു കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് മിസ്ബാഹ് മുങ്ങിയത്. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തിയെങ്കിലും തിങ്കളാഴ്ച കണ്ടെത്താനായില്ല. 

ചൊവ്വാഴ്ച  രാവിലെ നാട്ടുകാരുടെ നേതൃത്വത്തില്‍ നടന്ന തിരച്ചിലിനിടെയാണ് കുളിക്കാനിറങ്ങിയ അതേ ഭാഗത്ത് മൃതദേഹം കണ്ടെത്തിയത്. 

സഹോദരന്‍: അബ്ബാസ് മിദ്ഹാല്‍ (ദേളി സഅദിയ സ്‌കൂള്‍ വിദ്യാര്‍ത്ഥി).

Post a Comment

0 Comments