NEWS UPDATE

6/recent/ticker-posts

കൊല്ലൂർ മൂകാംബിക ക്ഷേത്ര അഷ്ടബന്ധ ബ്രഹ്മകലശത്തിന് മലയാളി വ്യവസായി സ്വർണ, വെള്ളി കലശകുടങ്ങൾ സമർപ്പിച്ചു

പാലക്കുന്ന്: കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ നടന്നുവരുന്ന അഷ്ടബന്ധ ബ്രഹ്മ കലശോത്സവത്തിന് മലയാളി വ്യവസായി 21 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണത്തിൽ തീർത്ത ഒന്നും  1,30,000 രൂപയുടെ  വെള്ളിയിൽ   തീർത്ത  11  കലശകുടങ്ങളും  സമർപ്പിച്ചു.[www.malabarflash.com]

മംഗ്ലൂർ കരുണ ഇൻഫ്രാ പ്രോപ്പർട്ടിസ് ഉടമയും കോട്ടിക്കുളം മർച്ചന്റ്നേവി ക്ലബ്‌ രക്ഷാധികാരിയുമായ പാലക്കുന്ന് തിരുവക്കോളി സ്വദേശി വി.കരുണാകരനാണ് കുടുംബ സമേതം ക്ഷേത്രത്തിലെത്തി ഇവ സമർപ്പിച്ചത്. 

ക്ഷേത്ര ഭരണ സമിതി  അധ്യക്ഷൻ  പൊന്നാടയും  പുരസ്കാരവും നൽകി കരുണാകരനെ ആദരിച്ചു.

Post a Comment

0 Comments