NEWS UPDATE

6/recent/ticker-posts

സ്നേഹ സന്ദേശവുമായി മാനവ സൗഹൃദ സംഗമം

ഉദുമ: സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സന്ദേശവുമായി പള്ളി മുറ്റത്ത് മാനവ സൗഹൃദ സംഗമം. ഉദുമ കുന്നിൽ മഖാം  ഉറൂസിനോടനുബന്ധിച്ചാണ് മാനവ സൗഹൃദ സംഗമം നടത്തിയത്.[www.malabarflash.com]


നാട് ഇതുവരെ കാത്തു സൂക്ഷിച്ച സൗഹാർദ്ദത്തിന് കോട്ടം വരുത്താതെ ഇനിയും പരസ്‌പര ഐക്യത്തോടെയും സ്നേഹത്തോടെയും ജീവിക്കണമെന്ന് സംഗമത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.

കാസർകോട് സ്പെഷൽ ബ്രാഞ്ച് ഡിവൈ എസ്പി ഡോ. വി ബാല കൃഷ് ണൻ ഉദ്ഘാടനം ചെയ്തു. ഉറൂസ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ചപ്പ ലാസ് അധ്യക്ഷത വഹിച്ചു.ജനറൽ കൺവീനർ കെവി അഷ്റഫ് സ്വാഗതം പറഞ്ഞു. ബേക്കൽ 
പോലീസ് സ്റ്റേഷനിലെ പിആർഒ മോഹനൻ മുഖ്യാതിഥിയായിരുന്നു.

കോട്ടിക്കുളം ഗ്രാൻ്റ് മസ്ജിദ് ചീഫ് ഇമാം അബ്ദുൽ അസീസ് അഷ്റഫി പാണത്തൂർ, ആദ്ധ്യാത്മിക പ്രഭാഷകൻ കൊപ്പൽ ചന്ദ്രശേഖരൻ എന്നിവർ പ്രഭാഷണം നടത്തി.

ഉദുമ പടിഞ്ഞാർ മുഹിയുദ്ദീൻ ജുമാമസ്ജിദ് ഖത്തീബ് അഷ് റഫ് ഫൈസി ചെറൂഞ്ഞി, ഉദുമ ടൗൺ ജുമാ മസ്ജിദ് ഖത്തീബ് അനസ് റഹ് മാനി മൂവാറ്റുപുഴ,  കാപ്പിൽ മുഹ്‌യു ദ്ദീൻ ജുമാ മസ്ജി ദ് ഖത്തീബ് സഫീ ഹുദ്ദീൻ സുൽത്താനി വയനാട്, ഉദുമ പടിഞ്ഞാർ മുഹിയുദ്ധീൻ ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡ ൻ്റ് കെകെ അബ്ദുല്ല ഹാജി, ഉദുമ ടൗൺ ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡൻ്റ് കെ എ മുഹമ്മദലി, ഉദയമംഗലം ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് കെവി ബാലകൃഷ്ണൻ, ഹുസൈനാർ ഹാജി,യുഎം ഹസൈനാർ ഹാജി,കെ വിശാ ലാക്ഷൻ,അബ്ദുല്ല ബൈത്താൻ. പ്രസംഗിച്ചു.  ഞായർ)ഉച്ചക്ക് രണ്ട് മണിക്ക് മൗലീദ് പാരായണത്തിന് സയ്യിദ് അബ്ദുൽ ഖാദിരി പൂക്കു ഞ്ഞി കോയ തങ്ങൾ നേതൃത്വം നൽകും.വൈകുന്നേരം നാലിന് അന്നദാനവിതരണത്തോടെ സമാ പിക്കും

Post a Comment

0 Comments