തൃശൂര്‍: തൃശൂരില്‍ ആറ് വയസ്സുകാരന്‍ വെട്ടേറ്റ് മരിച്ചു. പുതുക്കാട് മുപ്ലിയത്ത് അതിഥിത്തൊഴിലാളിയുടെ മകനായ നാജുര്‍ ഇസ്ലാമാണ് കൊല്ലപ്പെട്ടത്. മാതാവ് നജ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു.[www.malabarflash.com]
അതിഥിത്തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതിനിടെയാണ് ആറ് വയസ്സുകാരന് വെട്ടേറ്റതെന്നാണ് പ്രാഥമിക വിവരം. അതിഥിത്തൊഴിലാളികളായ രണ്ട് കുടുംബങ്ങള്‍ തമ്മിലാണ് തര്‍ക്കവും സംഘര്‍ഷവും നടന്നതെന്നാണ് പോലീസ് നല്‍കുന്ന വിവരം.
ബുധനാഴ്ച രാത്രിയില്‍ രണ്ട് കുടുംബങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം ഇന്ന് രാവിലെയും തുടരുകയായിരുന്നു. തര്‍ക്കത്തിനിടെ ഇവര്‍ പരസ്പരം കത്തിയും മറ്റ് ആയുധങ്ങളും എടുത്ത് വീശി. ഇതിനിടയില്‍പ്പെട്ടാണ് നാജുര്‍ ഇസ്ലാം ദാരുണമായി കൊല്ലപ്പെട്ടത്. മാതാവ് നജ്മയുടെ പരിക്കും ഗുരുതരമാണ്.
സംഭവത്തെ തുടര്‍ന്ന് അതിഥിത്തൊഴിലാളികളായ ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Post a Comment