അബുദാബി: യുഎഇ ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ വകുപ്പ് മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാനെ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ യുഎഇ വൈസ് പ്രസിഡന്‍റായി നിയമിച്ചു. വാര്‍ത്താ ഏജന്‍സിയായ 'വാം' ആണ് ഇക്കാര്യം അറിയിച്ചത്.[www.malabarflash.com]
ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും എന്ന പദവിയില്‍ തുടരും. ഇതിനൊപ്പമാണ് ശൈഖ് മന്‍സൂറിനും ചുമതല നല്‍കിയിട്ടുള്ളത്. ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനെ അബുദാബി കിരീടാവകാശിയുമായും പ്രഖ്യാപിച്ചിട്ടുണ്ട്.
ശൈഖ് തഹ്നൂന്‍ ബിന്‍ സായിദിനെയും ശൈഖ് ഹസ്സ ബിന്‍ സായിദിനെയും അബുദാബി ഉപ ഭരണാധികാരികളായും ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചു.
Post a Comment