NEWS UPDATE

6/recent/ticker-posts

'മന്ത്രവാദം നടത്തിയ സ്വര്‍ണാഭരണം ധരിച്ചാല്‍ വിവാഹം നടക്കും'; യുവതിയില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയയാള്‍ അറസ്റ്റില്‍


കൊച്ചി: യുവതിയെ കബളിപ്പിച്ച് പണവും സ്വര്‍ണാഭരണങ്ങളും തട്ടിയ യുവാവ് അറസ്റ്റില്‍. മന്ത്രവാദം നടത്തിയ സ്വര്‍ണാഭരണം ധരിച്ചാല്‍ വിവാഹം നടക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. തൃശൂര്‍ പാവരട്ടി സ്വദേശി ഷാഹുല്‍ ഹമീദാണ് എറണാകുളം പോലീസിന്റെ പിടിയിലായത്.[www.malabarflash.com]

എറണാകുളം പച്ചാളത്ത് താമസിച്ചിരുന്ന യുവതിയില്‍ നിന്ന് ഇയാള്‍ 17 പവന്‍ സ്വര്‍ണവും എട്ട് ലക്ഷം രൂപയും തട്ടിയെന്ന് പരാതിയില്‍ പറയുന്നു. യുവതിയുമായി പരിചയം സ്ഥാപിച്ച ഷാഹുല്‍ മന്ത്രവാദ പൂജ നടത്തിയ സ്വര്‍ണാഭരണങ്ങള്‍ ധരിച്ചാല്‍ പുനര്‍വിവാഹം നടക്കുമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. 

2021 മുതല്‍ പല തവണകളായി സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുക്കുകയായിരുന്നു. ബാങ്ക് ലോക്കര്‍ പരിശോധിച്ചപ്പോള്‍ സ്വര്‍ണത്തിന്റെ അളവില്‍ കുറവ് കണ്ട യുവതിയുടെ സഹോദരി എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ സമാനമായ കേസുണ്ടെന്ന് പോലീസ് പറഞ്ഞു.

Post a Comment

0 Comments