Top News

നിയമക്കുരുക്കിൽപ്പെട്ട് നാട്ടിൽ പോകാനാകാതെ 9 വർഷം; ഒടുവിൽ മലയാളി സൗദിയിൽ മരിച്ചു

റിയാദ്: നാട്ടിലെ നിയമക്കുരുക്കുകൾ കാരണം തിരികെ പോവാനാവാതെ തുടർച്ചയായി 9 വർഷം സൗദിയിൽ ജീവിച്ച മലയാളി റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. പാലക്കാട് ജില്ലയിലെ മുതൽമട കമ്പ്രത്തുചല്ല സ്വദേശി പുത്തൻപീടിക അബുബക്കർ മുഹമ്മദാണ് (65) മരിച്ചത്.[www.malabarflash.com] 

2013 സെപ്റ്റംബറിൽ അവധി കഴിഞ്ഞു തിരിച്ചെത്തിയതിനു ശേഷം നാട്ടിലെ ചില നിയമപ്രശ്നങ്ങൾ കൊണ്ട് നാട്ടിൽ പോകാൻ കഴിയാതെ വന്നു. അതു പിന്നീട് ഒൻപതു വർഷത്തോളം നീണ്ടു.

ജിദ്ദയിൽ ജോലി നോക്കിയിരുന്ന അബൂബക്കർ കഴിഞ്ഞ മാസമാണു സ്പോൺസറിന്റെ ഒപ്പം റിയാദിൽ എത്തുന്നത്. ഫെബ്രുവരി 27ന്ന് ദേഹാസ്വാസ്ഥ്യത്തെ തുടർന്നു റിയാദിലെ കിങ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നു വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. 

റിയാദിലേക്കു താമസം മാറിയ അബുബക്കറിനു ബന്ധുക്കളോ, നാട്ടുകാരോ, പരിചയക്കാരോ ഇവിടെ ഇല്ലാത്തതിനാൽ സാമൂഹിക, ജീവകാരുണ്യ പ്രവർത്തകരായ നിഹ് മത്തുള്ള, ഹുസൈൻ ഭവാദ്മി, റസാഖ് വയൽക്കര തുടങ്ങിയവർ സഹായത്തിനുണ്ടായിരുന്നു. നടപടികൾ പൂർത്തീകരിച്ച് മൃതദേഹം റിയാദിൽ സംസ്കരിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു.

Post a Comment

Previous Post Next Post