Top News

ചിത്താരി സൗത്ത് ഗവ.എൽ.പി സ്‌കൂളിൽ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ചിത്താരി ഗവൺമെന്റ് എൽ പി സ്കൂളിന്റെ 93ാം വാർഷികാഘോഷത്തിന്റെ ഭാഗമായി മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. ചിത്താരി ഗവൺമെൻറ് എൽ പി സ്കൂളിൽ സംഘടിപ്പിച്ച മത്സരത്തിൽ ജില്ലയിലെ നിരവധി മെഹന്തി ആർട്ടിസ്റ്റുകൾ പങ്കെടുത്തു.[www.malabarflash.com]

സ്കൂൾ മദർ പി ടി എ പ്രസിഡണ്ട് ഹാജറ എം കെ യുടെ അധ്യക്ഷതയിൽ അജാനൂർ ഗ്രാമപഞ്ചായത്ത് 22ാം വാർഡ് മെമ്പർ ഹാജറ അബ്ദുസ്സലാം ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ സി കെ ഇർഷാദ്, സ്കൂൾ വികസന സമിതി ചെയർമാൻ അൻവർ ഹസ്സൻ, സ്കൂൾ ഹെഡ്മാസ്റ്റർ ടി ദിവാകരൻ, വികസന സമിതി കൺവീനർ ഹാറൂൺ ചിത്താരി, പിടിഎ പ്രസിഡണ്ട് സുബൈർ എംകെ, സരിത ടീച്ചർ, അനസ് ചിത്താരി എന്നിവർ പ്രസംഗിച്ചു. 

വികസന സമിതി ജനറൽ കൺവീനർ വിനോദ് താനത്തിങ്കൽ സ്വാഗതവും ഹനീഫ ബി കെ നന്ദിയും പറഞ്ഞു. 

മത്സരത്തിൽ ഒന്നാം സ്ഥാനം ഷുഹൈമ, റൈഹാന മുജീബ് എന്നിവർ പങ്കിട്ടു. രണ്ടാം സ്ഥാനം ഹഷ്മിയ എ കെ യും മൂന്നാം സ്ഥാനം സഹദീനയും നേടി.

Post a Comment

Previous Post Next Post