NEWS UPDATE

6/recent/ticker-posts

തമിഴ്‌നാട്ടിൽ ട്രാൻസ്‌ജെൻഡറിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; മലയാളി യൂട്യൂബർമാർ അറസ്റ്റിൽ

കോയമ്പത്തൂർ: ട്രാൻസ്ജെൻഡർ യുവതിയെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയ കേസിൽ മൂന്ന് മലയാളി യൂട്യൂബർമാർ അറസ്റ്റിൽ. യൂട്യൂബർമാരായ ജെ ദിലീപ്​ (33), എസ്​ കിഷോർ (23), എച്ച്​ സമീർ (30) എന്നിവരാണ് പോലീസ് പിടിയിലായത്. [www.malabarflash.com]

കഴിഞ്ഞ ദിവസം രാത്രി കൗണ്ടംപാളയത്തുവെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവാക്കൾ കാറിൽ ഊട്ടിയിലേക്ക്​ പോകവെ​ റോഡരികിൽ നിന്നിരുന്ന ട്രാൻസ്​ജെൻഡർ യുവതിയെ കണ്ട്​ പുറത്തിറങ്ങി. തുടർന്ന്​ യുവതിയുമായി നടത്തിയ സംസാരം വാക്​തർക്കത്തിലെത്തുകയും തൊട്ടുപിന്നാലെ​ ദിലീപ്​ എയർ പിസ്റ്റൾ യുവതിക്ക് നേരെ​ ചൂണ്ടുകയുമായിരുന്നു. ഇത് കണ്ട് ചോദ്യം ചെയ്ത നാട്ടുകാരെയും യുവാക്കൾ ഭീഷണിപ്പെടുത്തി.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ്​ പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവസമയത്ത്​ പ്രതികൾ മദ്യപിച്ചിരുന്നതായി പൊലീസ്​ അറിയിച്ചു. അതിക്രമം നേരിട്ട പുതുക്കോട്ട സ്വദേശിനി നൽകിയ പരാതിയിൽ യുവാക്കൾക്കെതിരെ വധശ്രമത്തിന് കേസെടുത്ത്​ മൂവരെയും കോടതിയിൽ ഹാജരാക്കി. കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത് കോയമ്പത്തൂർ സെൻട്രൽ ജയിലിലയച്ചു.

Post a Comment

0 Comments