NEWS UPDATE

6/recent/ticker-posts

'ബോള്‍ ബോള്‍ ഖത്തര്‍ ഖത്തര്‍'; ലോകകപ്പ് ഗാനവുമായി മലയാളികള്‍

കോഴിക്കോട്: നവംബര്‍ - ഡിസംബര്‍ മാസങ്ങളില്‍ ഖത്തര്‍ നടക്കാനിരിക്കുന്ന ലോകകപ്പിന് ആശംസാ ഗാനവുമായി മലയാളി സംഘം. ചലച്ചിത്ര പിന്നണി ഗായകന്‍ അക്ബര്‍ ഖാനാണ് ഇംഗ്ലീഷ് - അറബിക് ഭാഷകളിലായി ഒരുക്കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത്.[www.malabarflash.com]


സാദിഖ് പന്തല്ലൂരാണ് 'ബോള്‍ ബോള്‍ ഖത്തര്‍ ഖത്തര്‍' എന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഗഫൂര്‍ കൊളത്തൂരിന്റേതാണ് വരികള്‍. ഇംതിയാസ് പുറത്തീലാണ് സംവിധാനം. സിനിമാസംവിധായകന്‍ കൂടിയായിട്ടുള്ള ശ്രീജിത്ത് വിജയന്‍ ക്രിയേറ്റീവ് ഹെഡായി ഈ സംഘത്തിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.

സൗഗന്ധ്, ഷെഫിന്‍ എന്നിവര്‍ ചേര്‍ന്നാണ് ദുബായിലും കേരളത്തിലുമായി ചിത്രീകരിച്ച പാട്ടിന് ക്യാമറ ചലിപ്പിച്ചത്. ജോബിന്‍ മാസ്റ്ററാണ് പാട്ടിന്റെ കോറിയോഗ്രഫര്‍. സെപ്റ്റംബര്‍ 19 ന് യൂട്യൂബിലൂടെ റിലീസ് ചെയ്യുന്ന ആല്‍ബം എല്ലാ ഓഡിയോ ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിലും ലഭ്യമാകും.

Post a Comment

0 Comments