Top News

ഉറങ്ങിക്കിടന്ന അമ്മയുടെ തലക്ക് അമ്മിക്കല്ലിട്ട ശേഷം ചിരവ കൊണ്ട് തല അടിച്ചു പരിക്കേല്‍പ്പിച്ച മകന്‍ തൂങ്ങിമരിച്ചു

കാഞ്ഞങ്ങാട്: ഉറങ്ങിക്കിടന്ന അമ്മയുടെ തലക്ക് അമ്മിക്കല്ലിട്ട ശേഷം ചിരവ കൊണ്ട് തല അടിച്ചു തകര്‍ത്ത മകന്‍ തൂങ്ങിമരിച്ചു. മടിക്കൈ ആലയി പട്ടുവക്കാരന്‍ വീട്ടില്‍ സുധയുടെ മകന്‍ സുജിത്ത് (17) ആണ്‌ മരിച്ചത്.[www.malabarflash.com]

രാത്രി 11.30 മണിയോടെയാണ് സംഭവം .ഗുരുതരമായി പരിക്കേറ്റ സുധയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചു. ഭര്‍ത്താവ് ഉപേക്ഷിച്ച സുധയും മകനും ഒറ്റപ്പെട്ട് കഴിയുകയായിരുന്നു. കയ്യൂര്‍ ഐടി വിദ്യാര്‍ത്ഥിയാണ് മരണപ്പെട്ട സുജിത്ത്.

സുധയുടെ നിലവിളികേട്ട അയല്‍വാസികള്‍ വീട്ടിലെത്തിയപ്പോഴാണ് ചോരയില്‍ കുളിച്ചു മുറ്റത്ത് സുധ കിടക്കുന്നത് കണ്ടത്. അകത്തു കയറി പരിശോധിച്ചപ്പോള്‍ മകന്‍ തൂങ്ങിയ നിലയില്‍ കണ്ടു. ഉടനെ ഇരുവരെയും ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സുജിത്ത് മരിച്ചിരുന്നു.

Post a Comment

Previous Post Next Post