Top News

നിർഭയരായ യുവതയിലാണ് നാടിന്റെ ഭാവി: രാജ്മോഹൻ ഉണ്ണിത്താൻ എംപി

കാഞ്ഞങ്ങാട്: രാജ്യത്തിന്റെ ഭാവി നിരന്തരം ചേദ്യങ്ങളുന്നയിക്കുന്നതും നിസ്വാർത്ഥരുമായ യുവതയിലാണ് എന്നും കുശാൽ നഗറിലെ പ്രിയദർശിനി ക്ലബിന്റെ പ്രവർത്തനങ്ങൾ ഈ മേഖലയിലെ യുവത്വങ്ങൾക്ക് ഉണരാനും ഉയരാനുമുള്ള വേദിയായ് മാറട്ടെയെന്നും രാജ് മോഹൻ ഉണ്ണിത്താൻ എം.പി [www.malabarflash.com]


പ്രിയദർശിനി ക്ലബ് കുശാൽ നഗറിന്റെ ഒന്നാം വാർഷികാഘോഷ പരിപാടി കുശാൽ നഗർ ഭാരത് ജോഡോ നഗറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെയും ഉന്നത വിജയം നേടിയവരെയും അനുമോദിച്ചു. ക്ലബ് പ്രസിഡണ്ട് ടി.രതീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് ഇൻ ചാർജ്ജ് എൻ.കെ. രത്നാകരൻ, മണ്ഡലം പ്രസിഡണ്ട് കെ.പി.ബാലകൃഷ്ണൻ , യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ട് മനാഫ് നുള്ളിപ്പാടി, ജില്ലാ സെക്രട്ടറി ഇസ്മായിൽ ചിത്താരി, അനിൽ വാഴുന്നൊറൊടി, ടി.കുഞ്ഞികൃഷ്ണൻ, മുസ്ലീം ലീഗ് വാർഡ് സെക്രട്ടറി കരീം, ക്ലബ് രക്ഷാധികാരികളായ ഭരതൻ , ഭാസ്കരൻ, വേണു തുടങ്ങിയവർ സംസാരിച്ചു. ക്ലബ് സെക്രട്ടറി സി.എച്ച് തസ്റീന സ്വാഗതവും ക്ലബ് വൈസ് പ്രസിഡണ്ട് ജയശ്രീ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post