NEWS UPDATE

6/recent/ticker-posts

ഒഴുക്കിൽപ്പെട്ട് കാണാതായ മുൻ അധ്യാപികയുടെ മൃതദേഹം കണ്ടെത്തി

കാസർകോട്: ഭീമനടി കൂരാംകുണ്ടിൽ ഒഴുക്കിൽപ്പെട്ട മുൻ അധ്യാപികയുടെ മൃതദേഹം കണ്ടെത്തി. കുരാംകുണ്ടിലെ രവീന്ദ്രന്റെ ഭാര്യ ലത (57) യുടെ മൃതദേഹമാണ് പ്ലാച്ചിക്കര വനത്തിലൂടെ ഒഴുകുന്ന തോട്ടിൽനിന്ന് കണ്ടെത്തിയത്.[www.malabarflash.com]

ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ മുതൽ തിരച്ചിൽ ആരംഭിച്ചിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് ലതയെ വീടിന് സമീപത്തെ തോട്ടിൽ കുത്തൊഴുക്കിൽപ്പെട്ട് കാണാതായത്.

വെള്ളരിക്കുണ്ട് പൊലീസും പെരിങ്ങോം ഫയർഫോഴ്സും നാട്ടുകാരും തിരച്ചിലിൽ പങ്കാളികളായി.

Post a Comment

0 Comments