Top News

മയക്കുമരുന്നുമായി പിടിയിലായ മൂന്ന് പ്രവാസികള്‍ക്ക് വധശിക്ഷ

കുവൈത്ത് സിറ്റി: കുവൈത്തില്‍ മയക്കുമരുന്നുമായി പിടിയിലായ മൂന്ന് വിദേശികള്‍ക്ക് വധശിക്ഷ. ക്രിമിനല്‍ കോടതി ജഡ്ജി ഹമദ് അല്‍ മുല്ലയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ശിക്ഷ വിധിച്ചത്. ഇറാനില്‍ നിന്ന് കുവൈത്തിലേക്ക് വന്‍തോതില്‍ മയക്കുമരുന്ന് കടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായതെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു.[www.malabarflash.com]


169 കിലോഗ്രാം മയക്കുമരുന്നും 10 കിലോഗ്രാം ഹാഷിഷും ഹെറോയിനുമാണ് പ്രതികള്‍ സമുദ്ര മാര്‍ഗം കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ചത്. എന്നാല്‍ ബബിയാന്‍ ദ്വീപിന് സമീപത്തുവെച്ച് ഇവര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലാവുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കേസ് ക്രിമിനല്‍ കോടതിയില്‍ എത്തിയ ശേഷം വിശദമായ അന്വേഷണവും വാദവും നടന്നു. വിചാരണയ്ക്കിടെ പ്രതികള്‍ മൂന്ന് പേരും കോടതിയില്‍ കുറ്റം സമ്മതിച്ചു. 

ഇറാനില്‍ നിന്ന് കുവൈത്തിലേക്ക് ഒരു ബോട്ടില്‍ വന്‍തോതില്‍ മയക്കുമരുന്ന് കൊണ്ടുവന്നതായി ഇവര്‍ പറഞ്ഞു. തുടര്‍ന്ന് വിചാരണ പൂര്‍ത്തിയാക്കിയ കോടതി മൂന്ന് പേര്‍ക്കും വധശിക്ഷ വിധിക്കുകയായിരുന്നു.

Post a Comment

Previous Post Next Post