NEWS UPDATE

6/recent/ticker-posts

വൈറല്‍ വീഡിയോയ്ക്കായി ആടിനെ ബലമായി മദ്യം കുടിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍

ആഗ്ര: സോഷ്യൽ മീഡിയിൽ വീഡിയോ വൈറലാകാൻ ആടിനെ ബലമായി മദ്യം കുടിപ്പിച്ചു. ആഗ്രയിലാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മൂന്ന് പേരെയാണ് വീഡിയോയില്‍ കാണുന്നത്. ഇതില്‍ ഒരാളെ ആഗ്ര പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]


ആഗ്രയിലെ സവായിന്‍ ഗ്രാമത്തിലാണ് ക്രൂരത നടന്നത്. മൂന്ന് പേര്‍ ചേര്‍ന്ന് ആടിനെ ബലമായി പിടിച്ച് വെക്കുകയും മദ്യം വായില്‍ ഒഴിച്ച് കൊടുക്കുകയുമായിരുന്നു. വീഡിയോ വലിയ രീതിയില്‍ പ്രചരിച്ചതോടെ ക്രൂരതയ്‌ക്കെതിരേ നടപടിയെടുക്കാന്‍ ആവശ്യമുയരുകയായിരുന്നു

Post a Comment

0 Comments