NEWS UPDATE

6/recent/ticker-posts

മെസേജിനെച്ചൊല്ലി തര്‍ക്കം, വീട് വിട്ടിറങ്ങിയ യുവതി മരിച്ചനിലയില്‍; ഭര്‍ത്താവ് അറസ്റ്റില്‍

പാവറട്ടി: യുവതിയെ ഏനാമാക്കല്‍ കനോലി കനാലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വെങ്കിടങ്ങ് ശ്മശാനത്തിന് സമീപം ആരി വീട്ടില്‍ ഹരികൃഷ്ണനെ (24)യാണ് പ്രേരണക്കുറ്റത്തിന് പാവറട്ടി എസ്.ഐ. ആര്‍.പി. സുജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]


കണ്ടശ്ശാംകടവ് പത്യാല ക്ഷേത്രത്തിന് സമീപം അന്തിക്കാട് വീട്ടില്‍ സുരേഷിന്റെയും രാജേശ്വരിയുടെയും മകളും ഹരികൃഷ്ണന്റെ ഭാര്യയുമായ നിജിഷ (20)യെയാണ് കഴിഞ്ഞമാസം കനോലി കനാലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

നിജിഷയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് അന്വേഷണം നടന്നുവരികയായിരുന്നു. സംഭവദിവസം രാത്രി നിജിഷയുടെ ഫോണില്‍ വന്ന മെസേജിനെച്ചൊല്ലി ഇരുവരും വഴക്കിടുകയും ഹരികൃഷ്ണന്‍ നിജിഷയെ മര്‍ദിക്കുകയും ചെയ്തിരുന്നു.

ഇതേത്തുടര്‍ന്ന് രാത്രി വീട്ടില്‍നിന്ന് ഇറങ്ങിപ്പോയ നിജിഷയെ പിന്നീട് കനോലി കനാലില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. 2021-ലാണ് ഇരുവരും പ്രണയവിവാഹിതരായത്.

Post a Comment

0 Comments