NEWS UPDATE

6/recent/ticker-posts

ശക്തമായ പ്രതിഷേധത്തിനിടെ ആലപ്പുഴ കലക്ടറായി ശ്രീറാം വെങ്കിട്ടരാമന്‍ ചുമതലയേറ്റു

ആലപ്പുഴ: നിയമനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ആലപ്പുഴ കലക്ടറായി ശ്രീറാം വെങ്കിട്ടരാമൻ ചുമതലയേറ്റു. എറണാകുളം കലക്ടറായി പോകുന്ന ഭാര്യ രേണു രാജിൽനിന്നാണ് ശ്രീറാം ചുമതലയേറ്റത്.[www.malabarflash.com]


ശ്രീറാമിന്റെ വാഹനം കലക്ടറേറ്റിലേക്ക് എത്തിയപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു.

വൻ പൊലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു. യൂത്ത് കോൺഗ്രസുകാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയായ ശ്രീറാമിനെ കലക്ടറാക്കിയതിനെതിരെ ജില്ലയിൽ വലിയ പ്രതിഷേധമുണ്ട്.

Post a Comment

0 Comments