ഉദുമ: വാഹനപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മംഗലാപുരത്ത് ചികിത്സയിലായിരുന്ന ബാങ്ക് ഓഫ് ബറോഡ ജീവനക്കാരന്‍ മരിച്ചു. അച്ചേരിയിലെ രാമചന്ദ്ര വയലായ(49)യാണ് മരിച്ചത്. ഉദുമയിലെ കെ എസ് ടി പി റോഡിൽ വെച്ച് ശനിയാഴ്ച രാത്രി രാമചന്ദ്ര സഞ്ചരിച്ച സ്‌കൂട്ടറില്‍ കാസര്‍കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു.[www.malabarflash.com]
ആദ്യം ഉദുമയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് മംഗലാപുരത്തേക്ക് മാറ്റുകയായിരുന്നു. ചൊവ്വാഴ്ച്ച ഉച്ചയേടെയായിരുന്നു മരണം.
പരേതരായ കേശവ വയലായയുടെയും ലക്ഷ്മിയമ്മയുടെയും മകനാണ്. ഭാര്യ: മാലതി, മക്കള്‍: രമശ്രീ, രശ്മിശ്രീ.
സഹോദരങ്ങള്‍: നാരായണ വയലായ, ലളിത (മടിക്കേരി), പരമേശ്വര വയലായ, സുമിത്ര കീഴൂര്‍, രാജേന്ദ്ര വയലായ, സതീശ വയലായ, പത്മ (വിട്ട്ള കര്‍ണാടക), പരേതനായ ശ്രീകുമാര്‍ വയലായ.
Post a Comment