NEWS UPDATE

6/recent/ticker-posts

രമ്യാ ഹരിദാസ് യൂത്ത് കോൺ​ഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി

ന്യൂഡൽഹി: യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയായി രമ്യ ഹരിദാസ് എംപിയെ നിയോ​ഗിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചത്.[www.malabarflash.com] 

10 ജനറൽ സെക്രട്ടറിമാരും 49 സെക്രട്ടറിമാരും അടങ്ങിയ ഭാരവാഹിപട്ടികയ്ക്കാണ് കോൺ​ഗ്രസ് നേതൃത്വം അം​ഗീകാരം നൽകിയത്. കേരളത്തിൽ നിന്നുള്ള വിദ്യ ബാലകൃഷ്‌ണൻ, പി എൻ വൈശാഖ് എന്നിവർ ദേശീയ സെക്രട്ടറിമാരാകും. ചാണ്ടി ഉമ്മനെ ഉപസമിതി ചെയർമാനായും തെരഞ്ഞെടുത്തു.

Post a Comment

0 Comments