Top News

മയക്കുമരുന്ന് കേസില്‍ ജാമ്യം ; ഗുണ്ടകൾ കോടതി വളപ്പിൽ കേക്ക് മുറിച്ച് ആഘോഷിച്ചു

ആലപ്പുഴ: കോടതി വളപ്പിൽ ക്വട്ടേഷൻ ഗുണ്ടകളുടെ ജന്മദിനാഘോഷം. എംഡിഎംഎ കൈവശം വെച്ച കേസിൽ ജാമ്യം കിട്ടിയ ഗുണ്ട മരട് അനീഷും കൂട്ടരുമാണ് ആലപ്പുഴ കോടതി വളപ്പിൽ കേക്ക് മുറിച്ച് ആഘോഷിച്ചത്.[www.malabarflash.com]

കഴിഞ്ഞ ദിവസം സുഹൃത്തിന്‍റെ ജന്മദിന ആഘോഷത്തിന് പുന്നമടയിൽ എത്തിയപ്പോഴാണ് അനീഷിനെയും സംഘത്തെയും എംഡിഎംഎയുമായി പോലീസ് പിടിച്ചത്.

അനീഷിനൊപ്പം കരൺ, ഡോൺ അരുൺ എന്നിവരടങ്ങിയ സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ പകൽ നിന്നും ആയുധവും പിടിച്ചെടുത്തിരുന്നു. കുറഞ്ഞ അളവിൽ മാത്രം മയക്കുമരുന്ന് പിടിച്ചത് കൊണ്ട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് പ്രതികൾക്ക് ജാമ്യം അനുവദിച്ചു. ഇതിന് പിന്നാലെ ആയിരുന്നു കോടതി വളപ്പിലെ ആഘോഷം. 

ആഘോഷത്തിൽ പങ്കെടുത്തവർ എല്ലാം ക്വട്ടേഷൻ സംഘത്തിൽപ്പെട്ടവരാണെന്ന് പോലീസ് വ്യക്തമാക്കി.

Post a Comment

Previous Post Next Post