NEWS UPDATE

6/recent/ticker-posts

നിക്ഷേപ പദ്ധതിയുടെ പേരില്‍ കാസറകോട് നിന്നും കോടികളുടെ തട്ടിപ്പ് നടത്തി ഗള്‍ഫിലേക്ക് മുങ്ങിയ മലപ്പുറം സ്വദേശി പിടിയില്‍

കാസർകോട്: മൈക്ലബ്ബ് ട്രേഡേഴ്സ് എന്ന പേരിൽ നിക്ഷേപ പദ്ധതി തുടങ്ങി ലക്ഷങ്ങൾ നിക്ഷേപം സ്വീകരിച്ച ശേഷം വാഗ്ദാന ലംഘനം നടത്തി കാസർകോട്ട് നിന്ന് മുങ്ങിയ പ്രതി പിടിയിൽ.[www.malabarflash.com]

മഞ്ചേശ്വരം പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ മൂന്നാം പ്രതി മലപ്പുറം ഉതിരും പൊയിൽ, കാളികാവ് പാലക്കാതൊടിയിൽ ഹൗസിലെ മുഹമ്മദ്‌ ഫൈസൽ (32) നെ  കാസറകോട് ഡി. വൈ. എസ്. പി. പി. ബാലകൃഷ്ണൻ നായർ അറസ്റ്റ് ചെയ്തു.

കോടികൾ തട്ടിയെടുത്തശേഷം വിദേശത്തേക്ക് കടന്ന പ്രതി നാട്ടിലേക്കു വരവെ ബാംഗ്ലൂർ എയർപോർട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്. മൈക്ലബ്ബ് ട്രേഡേഴ്സ് എന്ന കമ്പനി യിൽ ഒന്നരലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിദിനം 1527രൂപ പ്രകാരം ഒരു വർഷം വരെ ലാഭംവിഹിതം തരുമെന്ന് വിശ്വസിപ്പിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്.

നിരവധി പേരുകളിൽ കമ്പനി രൂപീകരിച്ച് പ്രതികൾ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. 13 പ്രതികളുള്ള കേസിലെ 7 പ്രതികൾ നേരത്തെ അറസ്റ്റിറ്റിലായി. അഞ്ച് പ്രതികൾ വിദേശത്ത് ഇപ്പോൾ ഒളിവിൽ കഴിയുകയാണ്. പ്രതികളെ നാട്ടിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായർ പറഞ്ഞു.

കണ്ണൂർ റേഞ്ച് ഡി ഐ ജി രാഹുൽ ആർ. നായരുടെ ഉത്തരവ് പ്രകാരം വയനാട്, കോഴിക്കോട് ജില്ലകളിൽ ഉള്ള ഇത്തരം കേസുകൾ അന്വേഷിക്കാൻ കാസറകോട് ഡി വൈ എസ് പിപി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തിയിരുന്നു.

അറസ്റ്റ് ചെയ്ത പ്രതി കമ്പനിയുടെ എംഡിയാണ്. അനേഷണ സംഘത്തിൽ എസ് ഐ ജനാർദ്ദനൻ, എ.എസ്.ഐI മോഹനൻ, സീനിയർ ഓഫീസർരാജേഷ് എന്നിവരുണ്ടായിരുന്നു

Post a Comment

0 Comments