Top News

എരോൽ പ്രവാസി കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു

ദുബൈ: ‌ഉദുമ എരോൽ പ്രവാസികളുടെ സംഘടനയായ എരോൽ പ്രവാസി കൂട്ടായ്മ യുടെ ലോഗോ ദുബൈയിൽ  നടന്ന പ്രഥമ ജിസിസി സംഗമത്തിൽ നെല്ലറ ഗ്രൂപ്പ് ഓഫ് കമ്പനിസ് മാനേജിങ് ഡയറക്ടർ ശംസുദ്ധീൻ നെല്ലറ പ്രകാശനം ചെയ്തു.[www.malabarflash.com]

കൂട്ടായ്മ ചെയർമാൻ കബീർ പി യുടെ അധ്യക്ഷത വഹിച്ചു.
സിറാജ് ഉമർ കൂരാറ പ്രവാസികളുടെ സാമ്പത്തിക ഭദ്രത എന്ന വിഷയത്തിൽ ക്ലാസ് അവതരിപ്പിച്ചു. 
ലോഗോ ഡിസൈൻ ചെയ്ത മുഹമ്മദ് ഷമീലിനുള്ള സ്വർണ നാണയം അഷറഫ്‌ അബ്ദുല്ല കൈമാറി. റമദാനിൽ നടത്തിയ ക്വിസ് മത്സരവിജയികൾക്കുള്ള സമ്മാനങ്ങളും വേദിയിൽ വിതരണം ചെയ്തു. 

ജിസിസിയിലെ വിവിധ രാജ്യങ്ങളിൽ നിന്നും യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നുമുള്ള എരോൽ നിവാസികൾ സംഗമത്തിൽ പങ്കെടുത്തു. കുട്ടികളുടെ
കലാപരിപാടികളും, മുതിർന്നവരുടെ കൈമുട്ടിപ്പാട്ടും ശേഷം സൗഹൃദ വിരുന്നോടെ പരിപാടി സമാപിച്ചു. അബ്ദുറഹ്മാൻ എരോൽ സ്വാഗതവും, അബ്ദുറഹ്മാൻ കറാമ നന്ദിയും അറിയിച്ചു.

Post a Comment

Previous Post Next Post