NEWS UPDATE

6/recent/ticker-posts

അരവത്ത് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠ അഷ്ടബന്ധ ബ്രഹ്മകലശോത്സവം സമാപിച്ചു

പാലക്കുന്ന് : അരവത്ത് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ 7 ദിവസം നീണ്ടു നിന്ന അഷ്ടബന്ധ ബ്രഹ്മകലശോൽസവം സമാപിച്ചു. ചൊവ്വാഴ്ച രാവിലെ ബ്രഹ്മകലശാഭിഷേകത്തിന് ശേഷം പനയാൽ ചന്ദ്രശേഖരമാരാറുടെ പഞ്ചവാദ്യം, അച്ചേരി മഹാവിഷ്ണു ക്ഷേത്ര ഭജന സമിതിയുടെ സദ്ഗ്രന്ഥ പാരായണവും നടന്നു.[www.malabarflash.com]

 മഹപൂജയ്ക്ക് ശേഷം ശ്രീ ഭൂതബലി എഴുന്നള്ളത്തും തുടർന്ന് തിടമ്പ് നൃത്തത്തോടെയാണ്‌ ഉത്സവം സമാപിച്ചത് . തുടക്കം മുതൽ നടന്ന അന്നദാനത്തിൽ ദിവസം 4000 ൽ പരം ഭക്തർ പങ്കെടുത്തു വെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികളായ കെ. ശിവരാമൻ മേസ്ത്രി, എ. കോരൻ, ഗോപാലകൃഷ്ണൻ, കെ.വി. ബാലകൃഷ്ണൻ എന്നിവർ പറഞ്ഞു. 

40 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണിവിടെ പുനഃപ്രതിഷ്ഠ അഷ്ടബന്ധ ബ്രഹ്മകലശോത്സവം നടന്നത്.

Post a Comment

0 Comments