NEWS UPDATE

6/recent/ticker-posts

കഴിഞ്ഞവർഷം ബി.ജെ.പിക്ക് സംഭാവന കിട്ടിയത് 477 കോടി രൂപ, കോൺഗ്രസിന് 74.50 കോടി

ന്യൂഡൽഹി: 2020-21 സാമ്പത്തിക വർഷത്തിൽ ബി.ജെ.പിക്ക് സംഭാവനയായി ലഭിച്ചത് 477.5 കോടി രൂപ. 74.50 കോടിയാണ് കോൺഗ്രസിന് സംഭാവനയായി ലഭിച്ചത്. ഇരുപാർട്ടികളും തെരഞ്ഞെടുപ്പ് കമീഷനിൽ സമർപ്പിച്ച സംഭാവന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.[www.malabarflash.com]


വിവിധ സ്ഥാപനങ്ങളിൽനിന്നും ട്രസ്റ്റുകളിൽനിന്നും വ്യക്തികളിൽനിന്നുമായാണ് ബി.ജെ.പിക്ക് 4,77,54,50,077 രൂപ ലഭിച്ചത്. തെരഞ്ഞെടുപ്പ് നിയമപ്രകാരം 20,000 രൂപയിൽ കൂടുതൽ സംഭാവന ലഭിച്ച പാർട്ടികൾ കണക്കുകൾ തെരഞ്ഞെടുപ്പ് കമീഷൻ മുമ്പാകെ സമർപ്പിക്കേണ്ടതുണ്ട്.​

Post a Comment

0 Comments