Top News

സ്‌നാപ്ഡ്രാഗണ്‍ 870 5ജി പ്രൊസസറുമായി ഐഖൂ നിയോ 6 സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി

മിഡ് റേഞ്ച് സ്മാര്‍ട്‌ഫോണ്‍ വിഭാഗത്തിലേക്ക് ഐഖൂ പുതിയ നിയോ 6 സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി. നിയോ സീരീസിലെ ആദ്യ ഫോണ്‍ ആണിത്. ശക്തിയേറിയ സ്മാര്‍ട്‌ഫോണ്‍ എന്ന നിലയിലാണ് കമ്പനി നിയോ 6 അവതരിപ്പിക്കുന്നത്.[www.malabarflash.com]


ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 570 5ജി പ്രൊസസര്‍ തന്നെയാണ് അതിനുള്ള കാരണവും. 12 ജിബി റാം ഉണ്ട് ഇതിന്. ഗെയിമര്‍മാരെ ലക്ഷ്യമിട്ടാണ് ഫോണ്‍ ഒരുക്കിയിരിക്കുന്നത്. ബാറ്റില്‍ ഗ്രൗണ്ട് മൊബൈല്‍ ഇന്ത്യ പ്രോ സീരീസിന്റെ ഒഫിഷ്യല്‍ സ്മാര്‍ട്‌ഫോണ്‍ കൂടിയാണിത്.

6.62 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, സാംസങ് ജിഡബ്ല്യൂ1പി സെന്‍സറോടുകൂടിയ 64 എംപി പ്രൈമറി ക്യാമറ എന്നിവ ഫോണിനുണ്ട്.

Post a Comment

Previous Post Next Post