NEWS UPDATE

6/recent/ticker-posts

ഇറച്ചിക്കഷ്ണം തൊണ്ടയില്‍ക്കുടുങ്ങി യുവതി മരിച്ചു

ചെത്തല്ലൂര്‍: ഇറച്ചിക്കഷ്ണം തൊണ്ടയില്‍ക്കുടുങ്ങിയതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. തെയ്യോട്ടുചിറ കാഞ്ഞിരത്തടത്തിലെ വലിയപീടിയേക്കല്‍ യഹിയയുടെ മകള്‍ ഫാത്തിമ ഹനാന്‍ (22) ആണ് മരിച്ചത്.[www.malabarflash.com]


ഞായറാഴ്ച വൈകീട്ട് വീട്ടില്‍ ഭക്ഷണത്തിനോടൊപ്പം കഴിച്ച ഇറച്ചിക്കഷ്ണമാണ് തൊണ്ടയില്‍ കുടുങ്ങിയത്. തുടര്‍ന്ന്, പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു.

മണ്ണാര്‍ക്കാട് ദാറുന്നജാത്ത് കോളേജില്‍ എം.എസ്സി. സൈക്കോളജി വിദ്യാര്‍ഥിനിയാണ്. ഒന്നരവര്‍ഷങ്ങള്‍ക്കുമുമ്പ് ചെമ്മാണിയോട്ടേക്ക് വിവാഹം കഴിഞ്ഞെങ്കിലും പഠനസൗകര്യത്തിനുവേണ്ടി സ്വന്തംവീട്ടിലാണ് താമസിച്ചിരുന്നത്. മാതാവ്: അസൂറ. ഭര്‍ത്താവ്: ആസിഫ്. സഹോദരങ്ങള്‍: ഹനിയ, ഹാനിത്ത്.

Post a Comment

0 Comments