NEWS UPDATE

6/recent/ticker-posts

പെണ്‍കുട്ടിയെപ്പോലെയെന്ന് പരിഹാസം; സഹപാഠിയെ കുത്തിക്കൊന്ന് പ്ലസ് ടു വിദ്യാര്‍ഥി

ചെന്നൈ: നിരന്തരം പരിഹസിച്ച സഹപാഠിയെ പ്ലസ് ടു വിദ്യാര്‍ഥി കുത്തിക്കൊന്നു. തമിഴ്‌നാട്ടിലെ കല്ലക്കുറിച്ചി ജില്ലയിലാണ് സംഭവം. കേസില്‍ പ്രതിയായ വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്ത് ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റി.[www.malabarflash.com]


കഴിഞ്ഞ ശനിയാഴ്ചയാണ് പ്ലസ് ടു വിദ്യാര്‍ഥി സഹപാഠിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട ആണ്‍കുട്ടി പ്രതിയെ കളിയാക്കുന്നത് പതിവായിരുന്നു. പെണ്‍കുട്ടിയെപ്പോലെയാണെന്ന് പറഞ്ഞാണ് സഹപാഠി പ്രതിയെ പരിഹസരിച്ചിരുന്നത്. ഇതിനെ പലതവണ എതിര്‍ത്തിരുന്നെങ്കിലും സഹപാഠി പരിഹാസം തുടരുകയായിരുന്നു. ഇതോടെയാണ് സഹപാഠിയെ പാര്‍ട്ടിയ്‌ക്കെന്ന് പറഞ്ഞ് വിളിച്ചുവരുത്തി കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.

സ്‌കൂളിന് സമീപത്തെ ഒരിടത്തേക്കാണ് സഹപാഠിയെ വിളിച്ചുവരുത്തിയത്. തുടര്‍ന്ന് അരിവാളും കത്തിയും ഉപയോഗിച്ച് കുത്തിക്കൊല്ലുകയായിരുന്നു.

Post a Comment

0 Comments