NEWS UPDATE

6/recent/ticker-posts

പോക്‌സോ കേസ് പ്രതിയായ അധ്യാപകനെതിരെ കൂടുതല്‍ കേസുകള്‍

മലപ്പുറം: മലപ്പുറത്ത് പോക്‌സോ കേസില്‍ പ്രതിയായ അധ്യാപകന്‍ കെ വി ശശികുമാറിനെതിരെ നാലു കേസുകള്‍ കൂടി. കഴിഞ്ഞ ദിവസം ലഭിച്ച പരാതിയിലാണ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്.[www.malabarflash.com]


അതേസമയം, മലപ്പുറം സെന്റ് ജെമ്മാസ് സ്‌കൂളില്‍ അധ്യാപകനായിരുന്ന കെ വി ശശികുമാറിനെതിരെ എസ്എഫ്‌ഐ രംഗത്തെത്തി. അധ്യാപകനെതിരേയും സ്‌കൂള്‍ അധികൃതര്‍ക്കെതിരേയും പൂര്‍വ വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് എസ്എഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

മുപ്പത് വര്‍ഷത്തോളമായി കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും, സ്‌കൂള്‍ അധികൃതരോട് പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും എടുത്തിട്ടില്ല എന്നതുമാണ് ആരോപണങ്ങള്‍. ഈ വിഷയത്തെ എസ്എഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റി ശക്തമായി അപലപിക്കുന്നതായും നേതൃത്വം അറിയിച്ചു. 

അധ്യാപകന്റെയും സ്‌കൂളിന്റെയും വിദ്യാര്‍ഥി വിരുദ്ധ, മനുഷ്യത്വ വിരുദ്ധ നടപടികള്‍ക്കെതിരെ ശക്തമായി നടപടിയെടുക്കണമെന്ന് എസ്എഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Post a Comment

0 Comments